/sathyam/media/post_attachments/sZfRjWkSaZhzbMv8NqZk.jpg)
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പൊലീസ് പിടിച്ചെടുത്ത രണ്ട് ലക്ഷത്തിലധികം കിലോ കഞ്ചാവ് തീയിട്ട് നശിപ്പിച്ചു. 500 കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് ആന്ധ്രാ പൊലീസ് നശിപ്പിച്ചത്. സംസ്ഥാന പൊലീസ് മേധാവി ഡി ഗൗതം സവാങിന്റെ സാന്നിധ്യത്തിലാണ് കഞ്ചാവിന് തീയിട്ടത്.
‘ഓപ്പറേഷൻ പരിവർത്തന’ എന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി. കഴിഞ്ഞ രണ്ടു വർഷമായി പിടിച്ചെടുത്ത കഞ്ചാവാണ് നശിപ്പിച്ചത്. ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 31നാണ് ‘ഓപ്പറേഷൻ പരിവർത്തന’ ആരംഭിച്ചത്.