/sathyam/media/post_attachments/lvLt69Sy1up4gCUMIAXU.jpg)
ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ, ‘യുപിയിലെയും ബിഹാറിലെയും ഭയ്യമാരെ പഞ്ചാബിലേക്ക് കടക്കാന്‍ അനുവദിക്കരുത്' എന്ന് പ്രസ്താവ നടത്തിയ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി വിവാദത്തില്‍. പ്രിയങ്ക ഗാന്ധി വദ്രയുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി വിവാദ പരാമർശം നടത്തിയത്.
ചന്നിയുടെ പരാമര്‍ശത്തിനെതിരെ ആം ആദ്മി പാര്‍ട്ടിയും, ബിജെപിയും രംഗത്തെത്തി. “ഇത് വളരെ ലജ്ജാകരമാണ്. ഏതെങ്കിലും വ്യക്തിയെയോ ഏതെങ്കിലും പ്രത്യേക സമൂഹത്തെയോ ലക്ഷ്യമിട്ടുള്ള അഭിപ്രായങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. പ്രിയങ്കാ ഗാന്ധിയും യുപിക്കാരനായതിനാൽ അവരും ഭയ്യയാണ്''-അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
ബിജെപി നേതാവും പാര്‍ട്ടിയുടെ ഐടി സെല്‍ മേധാവിയുമായ അമിത് മാളവ്യയും ചന്നിയെ വിമര്‍ശിച്ച് രംഗത്തുവന്നു. ''വേദിയിൽ നിന്ന്, പഞ്ചാബ് മുഖ്യമന്ത്രി യുപിയിലെയും ബിഹാറിലെയും ജനങ്ങളെ അപമാനിക്കുന്നു, പ്രിയങ്ക വധേര ചിരിക്കുന്നു, അരികിൽ നിന്ന് കയ്യടിക്കുന്നു. ഇങ്ങനെയാണോ കോൺഗ്രസ് യുപിയെയും രാജ്യത്തെയും വികസിപ്പിക്കുക?''-അമിത് മാളവ്യ ചോദിച്ചു.