/sathyam/media/post_attachments/1iCfgvTL7dexIFs0gahx.jpg)
പനാജി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. അതുകൊണ്ട് തന്നെ, തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ഗോവയില്‍ തന്ത്രങ്ങള്‍ മെനയാനുള്ള ഒരുക്കത്തിലാണ് ബിജെപിയും കോണ്‍ഗ്രസും. കൂറുമാറ്റം ഭയമാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്.
മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥികളെ വടക്കൻ ഗോവയിലെ റിസോർട്ടിലേക്ക് മാറ്റുകയും ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ട്. കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് കൊണ്ടുപോകുന്നു എന്ന റിപ്പോർട്ടുകൾ മുതിർന്ന നേതാവ് പി. ചിദംബരം തള്ളിക്കളഞ്ഞു.
ഒരു സ്ഥാനാര്‍ഥിയുടെ പിറന്നാള്‍ ആഘോഷത്തിനായാണ് എല്ലാ സ്ഥാനാര്‍ഥികളും ഒത്തുകൂടിയതെന്നും ചിദംബരം പറഞ്ഞു. ജനവിധി അട്ടിമറിക്കുന്ന പാര്‍ട്ടി ഇപ്പോഴും ഇവിടുണ്ട്. ഏത് പാര്‍ട്ടിയാണ് എന്ന് നമുക്ക് നന്നായറിയാം. കോണ്‍ഗ്രസ് തങ്ങളുടെ വീടിന് ഇരട്ടി കാവല്‍ ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.