/sathyam/media/post_attachments/AE54qlElReAoEALgEJya.jpg)
ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ പരിക്ക് മൂലം കുറച്ചു മാസങ്ങളായി ക്രിക്കറ്റില്‍ സജീവമല്ല. പക്ഷേ, കളിക്കളത്തില്‍ നിന്ന് തത്കാലത്തേക്ക് വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും, ട്വിറ്ററിലൂടെ താരം സജീവമാണ്. വളരെ ചെറിയ വാക്കുകളില്‍ ഏറെ രസകരമായ രീതിയില്‍ ട്വീറ്റ് ചെയ്യുന്നതില്‍ പ്രശസ്തനാണ് ആര്‍ച്ചര്‍. ഇപ്പോഴിതാ, ആര്‍ച്ചറിന്റെ അത്തരത്തിലുള്ള ഒരു ട്വീറ്റ് വീണ്ടും ശ്രദ്ധേയമാവുകയാണ്.
പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് ശേഷം ആം ആദ്മി പാര്‍ട്ടിയാണ് ആര്‍ച്ചറുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. ഫെബ്രുവരി 20 നാണ് ആർച്ചർ "സ്വീപ്പ്" എന്ന് എഴുതിയ ഒറ്റവാക്കിലുള്ള ട്വീറ്റ് അപ്‌ലോഡ് ചെയ്തത്. കോണ്‍ഗ്രസിനെ തകര്‍ത്ത് പഞ്ചാബില്‍ എഎപി നേടിയ വിജയം യഥാര്‍ത്ഥത്തില്‍ ഒരു 'തൂത്തുവാരല്‍' തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ആര്‍ച്ചറുടെ 'സ്വീപ്പ്' എന്ന ട്വീറ്റ് എഎപി പഞ്ചാബിലെ വിജയത്തെ പരാമര്‍ശിച്ച് റീട്വീറ്റ് ചെയ്തത്.
പഞ്ചാബിലെ വന്‍ വിജയത്തോടെ ഡല്‍ഹിക്ക് പുറത്ത് തങ്ങളുടെ ആദ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് ആം ആദ്മി പാര്‍ട്ടി. എഎപിയുടെ ഭഗവന്ത് മാന്‍ പഞ്ചാബിന്റെ 18-ാമത് മുഖ്യമന്ത്രിയാകാനുള്ള തയ്യാറെടുപ്പിലാണ്.