/sathyam/media/post_attachments/xwEP9hxC84uZkMu84aLK.jpg)
പനാജി: ഗോവ നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് ദമ്പതികളുടെ വിജയം കൗതുകക്കാഴ്ചയായി. മന്ത്രി വിശ്വജിത്ത് പ്രതാപ് റാണെയും ഭാര്യ ദിവ്യയും, ബിജെപി സ്ഥാനാർഥികളായ അതനാസിയോ ബാബുഷ് മൊൺസെരാറ്റയും ഭാര്യ ജെന്നിഫറും, കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച മൈക്കിൾ ലോബോയും ഭാര്യ ദലീല ലോബോയും എന്നിവരാണ് വിജയിച്ച ദമ്പതിമാര്‍.
തന്റെ ഭർതൃപിതാവും ആറു തവണ സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പ്രതാപ് സിങ് റാണെയുടെ മണ്ഡലമായ പോരിമിലാണ് ദിവ്യയുടെ വിജയം. ഉപമുഖ്യമന്ത്രി ചന്ദ്രകാന്ദ് കാവ്‌ലേകർ, സാവിത്രി കാവ്‌ലേകർ ദമ്പതികൾ പരാജയത്തിന്റെ രുചിയറിഞ്ഞു.
ചർച്ചിൽ ബ്രദേഴ്സ് ഫുട്ബോൾ ക്ലബ് ഉടമയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ചർച്ചിൽ അലിമാവോയും മകൾ വലൻക നടാഷ അലിമാവോയും തോറ്റു.
പഞ്ചാബില്‍ 94-ാം വയസില്‍ മത്സരത്തിനിറങ്ങിയ ശിരോമണി അകാലിദളിന്റെ മുതിർന്ന നേതാവ് പ്രകാശ് സിങ് ബാദലും മകന്‍ സുഖ്ബീര്‍ സിങ് ബാദലും പരാജയപ്പെട്ടു. 5 തവണ പഞ്ചാബ് മുഖ്യമന്ത്രിയായ പ്രകാശ് ബാദലിന്റെ സ്ഥാനാർഥിത്വം അപ്രതീക്ഷിതമായിരുന്നു.