/sathyam/media/post_attachments/XAfEFwotpC7F2MNMIB4G.jpg)
ചണ്ഡിഗഡ്: പഞ്ചാബില്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി തോറ്റു. ചംകോർ സാഹിബിൽ എഎപി സ്ഥാനാർഥി ചരൺജിത് സിങ്ങും ബദൗറിൽ എഎപിയുടെ ലാഭ് സിങ് ഉഗോകെയുമാണ് ഛന്നിയെ നിഷ്പ്രഭനാക്കിയത്. ഉഗോകെ 57,000 വോട്ടുകൾ നേടിയപ്പോൾ ചന്നിക്ക് 23,000 വോട്ടുകൾ മാത്രമാണ് ലഭിച്ചത്,
സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറുകയാണ് ലാഭ് സിങ് ഉഗോകെ എന്ന 35കാരന്റെ കഥ. 2013ലാണ് ഉഗോകെ ആം ആദ്മി പാർട്ടിയിൽ ചേർന്നത്. അച്ഛൻ ഡ്രൈവറാണ്, അമ്മ ഒരു സർക്കാർ സ്കൂളിലെ തൂപ്പുകാരിയും. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സാധാരണക്കാരനാണ് ഉഗോകെ. മൊബൈല്‍ റിപ്പയറിങ് കടയിലെ ജീവനക്കാരനാണ് ഇദ്ദേഹം.
സാധാരണക്കാരൻ വിചാരിച്ചാൽ ഈ രാജ്യത്ത് പലതും സംഭവിക്കും എന്നതിന് തെളിവാണിതെന്നാണ് ഉഗോകെയുടെ വിജയത്തെക്കുറിച്ച് എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്.