/sathyam/media/post_attachments/CelbBLg52w0g8rHgF3ix.jpg)
പനാജി: ഗോവ നിയമസഭ തിരഞ്ഞെടുപ്പില്‍ പനാജി മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കര്‍ കാഴ്ചവച്ചത് മികച്ച പോരാട്ടം. സ്വതന്ത്രസ്വതന്ത്ര സ്ഥാനാർഥിയായാണ് ഉത്പൽ പരീക്കർ മത്സരിച്ചത്. ബിജെപി സ്ഥാനാർഥി അതനാസിയോ ബാബുഷ് മൊൺസെരാറ്റയോട് 716 വോട്ടിനാണ് ഉത്പൽ പരീക്കർ പരാജയപ്പെട്ടത്. കോൺഗ്രസ് സ്ഥാനാർഥി എൽവിസ് ഗോമസ് മൂന്നാം സ്ഥാനത്തായി.
നേരീയ ഭൂരിപക്ഷത്തില്‍ വിജയിച്ചുവെങ്കിലും തനിക്ക് സന്തോഷമില്ലെന്നായിരുന്നു അതനാസിയോ മോണ്‍സെരാറ്റയുടെ പ്രതികരണം.നിരവധി ബിജെപി പ്രവര്‍ത്തകര്‍ തനിക്ക് വോട്ട് ചെയ്‍തിട്ടില്ലെന്ന് അതനാസിയോ മോണ്‍സെരാറ്റ ആരോപിച്ചു.