/sathyam/media/post_attachments/PFSBLNlW6gLw9w0cM0th.jpg)
ചണ്ഡിഗഢ്: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇതൊരു രാഷ്ട്രീയ മാറ്റമെന്ന് അഭിപ്രായപ്പെട്ട് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു. മികച്ച തീരുമാനത്തിലൂടെ പുതിയ സംവിധാനം സാധ്യമാക്കിയതിൽ പഞ്ചാബിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ തോല്‍വി ഒരു രാഷ്ട്രീയമാറ്റമാണ്. അത് തീരുമാനിച്ചത് ജനങ്ങളാണ്. ജനങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് സിദ്ദു മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ജനങ്ങളാണ് മാറ്റം തിരഞ്ഞെടുത്തതെന്നും അവര്‍ക്ക് ഒരിക്കലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ജനങ്ങൾ മാറ്റം ആഗ്രഹിച്ചു. അവരുടെ തീരുമാനം തെറ്റില്ല. ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്. വിനയത്തോടെ അത് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഞാൻ പഞ്ചാബിൽതന്നെ തുടരും. പഞ്ചാബിനെ അത്രമാത്രം സ്നേഹിക്കുന്ന ആൾ ജയത്തെക്കുറിച്ചോ പരാജയത്തെക്കുറിച്ചോ ആലോചിക്കില്ല’– സിദ്ദു പറഞ്ഞു.
പഞ്ചാബിന്‍റെ ഉന്നമനത്തിനായാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. അതില്‍ നിന്നും ഒരിക്കലും വ്യതിചലിച്ചിട്ടില്ല. ഇനി ഒരിക്കലും വ്യതിചലിക്കുകയുമില്ലെന്നും സിദ്ദു വ്യക്തമാക്കി.