/sathyam/media/post_attachments/AzWLyt4JTOfrJUc8opfX.jpg)
കൊല്‍ക്കത്ത: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പുതിയ സഖ്യ സാധ്യതകള്‍ക്ക് സൂചന നല്‍കി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി.
സമീപനം മാറ്റിയാല്‍ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് മമത ബാനര്‍ജി പറഞ്ഞു. ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ ഒന്നിക്കാന്‍ സമയമായെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിനുള്ള ക്ഷണം. കോണ്‍ഗ്രസിന് വിശ്വാസ്യത നഷ്ടപ്പെടുകയാണെന്നും അവരെ ആശ്രയിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസിന് വേണമെങ്കില്‍ ഒന്നിച്ച് 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ പോരാടാമെന്നും മമത പറഞ്ഞു.