/sathyam/media/post_attachments/CBqP5EITQA6OED6jlGye.jpg)
ചണ്ഡിഗഢ്: ആരെങ്കിലും നിങ്ങളോട് കൈക്കൂലി ആവശ്യപ്പെട്ടാല്‍ അതിന്റെ ഓഡിയോയോ വീഡിയോയോ റെക്കോര്‍ഡ് ചെയ്ത് തനിക്ക് അയച്ചുതന്നാല്‍ മതിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു. പഞ്ചാബില്‍ നിന്ന് അഴിമതി ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്ക് അഴിമതിയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്താനാണ് എഎപി സര്‍ക്കാരിന്റെ നീക്കം. മുഖ്യമന്ത്രി ഭഗവന്ത് മനിന്റെ സ്വകാര്യ വാട്‌സ്ആപ്പ് നമ്പറാണ് ഹെല്‍പ്പ്‌ലൈന്‍ നമ്പറായി നല്‍കുന്നത് എന്നാണ് പ്രഖ്യാപനം. ഭഗത് സിങിന്റെ രക്തസാക്ഷി ദിനമായ മാര്‍ച്ച് 23 നാണ് ഹെല്‍പ്പ് ലൈന്‍ നിലവില്‍ വരിക.