/sathyam/media/post_attachments/RXjDLFejVNn0MwDlUiSZ.jpg)
കൊല്‍ക്കത്ത: പെഗാസസ് ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കള്‍ നാലഞ്ചു വര്‍ഷം മുന്‍പ് പശ്ചിമ ബെംഗാള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നെന്നും എന്നാല്‍ അവരുടെ സേവനം നിരാകരിച്ചുവെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി.
പെഗാസസ് വിൽക്കാൻ അവർ ഞങ്ങളുടെ പൊലീസ് ഡിപ്പാർട്ട്‌മെന്റിനെ സമീപിച്ചു. അഞ്ച് വർഷം മുമ്പ് അവർ അതിന് 25 കോടി രൂപ ആവശ്യപ്പെട്ടു.
ഇത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും സുരക്ഷയ്ക്കും വേണ്ടിയാണെന്ന് പറയുന്നുവെങ്കിലും രാഷ്ട്രീയ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ഉദ്യോഗസ്ഥർക്കും ജഡ്ജിമാർക്കും എതിരായി ഉപയോഗിക്കുന്നു. ഇത് അംഗീകരിക്കാനാവില്ലെന്നും മമത പറഞ്ഞു. അതിനാല്‍ താന്‍ അത് നിരസിക്കുകയായിരുന്നുവെന്നും ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കി.