/sathyam/media/post_attachments/rab5aVQwxwYr36ZKMSuh.jpg)
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മദ്യലഹരിയില്‍ ഹോളി ആഘോഷിക്കുന്നതിനിടെ കത്തി കൊണ്ട് സ്വയം കുത്തിയ 38-കാരന്‍ മരിച്ചു. ഗോപാല്‍ സോളങ്കി എന്നയാളാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവം നടന്ന ഉടന്‍ തന്നെ സോളങ്കിയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.