/sathyam/media/post_attachments/q3JDu2zakQjzxy7YoxPV.jpg)
ചണ്ഡീഗഡ്: അധികാരമേറ്റെടുത്ത് ആദ്യ മന്ത്രിസഭാ യോഗത്തില്‍ വാഗ്ദാനം നിറവേറ്റി പഞ്ചാബിലെ ആംആദ്മി സര്‍ക്കാര്‍. 25,000 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ഉടന്‍ ജോലി നല്‍കാനുള്ള തീരുമാനമാണ് മന്ത്രിസഭാ യോഗം ആദ്യം കൈക്കൊണ്ടത്. ഇതില്‍ 15,000 പേര്‍ക്ക് പോലീസിലും ബാക്കിയുള്ളവര്‍ക്ക് മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലുമാണ് അവസരം.
തന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. "തെരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ വാഗ്ദാനം ചെയ്തതുപോലെ, പഞ്ചാബിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക ആം ആദ്മി സർക്കാരിന്റെ മുൻഗണനയായിരിക്കും," അദ്ദേഹം പറഞ്ഞു.