/sathyam/media/post_attachments/DDmlUo18qcL2pOspf086.jpg)
ഡൽഹി: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീ കെ എം വാസുദേവൻ നമ്പൂതിരി ജി തന്റെ ഐതിഹാസികമായ കലാസൃഷ്ടിയിലൂടെ ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രവും സംസ്‌കാരവുമായി ബന്ധപ്പെട്ട വശങ്ങൾ ജനകീയമാക്കാനുള്ള അദ്ദേഹത്തിന്റെ സർഗ്ഗാത്മകതയ്ക്കും പരിശ്രമങ്ങൾക്കും അദ്ദേഹം പരക്കെ ആദരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.
ആഖ്യാന ചിത്രരചനാരംഗത്ത് തനതായ ശൈലിയോടെ ആചാര്യസ്ഥാനത്തുനിന്ന പ്രതിഭാശാലിയാണ് ആർട്ടിസ്റ്റ് നമ്പൂതിരിയെന്ന് അദ്ദേഹം പറഞ്ഞു. വിവിധങ്ങളായ സർഗസാഹിത്യ സൃഷ്ടികളുടെ കഥാപാത്രങ്ങളെ വായനക്കാരുടെ മനസ്സിൽ എല്ലാ കാലത്തേക്കുമായി പതിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനാതന്ത്രമെന്നും മുഖ്യമന്ത്രി അറിയിച്ചു.