/sathyam/media/post_attachments/vG6EK5nOUtSNd9gX5mzu.jpg)
ചണ്ഡിഗഡ്: മന്ത്രിമാര്‍ക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ 'ടാര്‍ഗറ്റ്' നിശ്ചയിച്ചിട്ടുണ്ടെന്നും, ലക്ഷ്യം നിറവേറ്റിയില്ലെങ്കില്‍ മന്ത്രിമാരെ മാറ്റാന്‍ ജനങ്ങള്‍ക്ക് ആവശ്യപ്പെടാമെന്നും ആം ആദ്മി പാര്‍ട്ടി മേധാവിയും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍.
‘പഞ്ചാബിൽ മന്ത്രിസഭാ രൂപീകരണം കഴിഞ്ഞിരിക്കുന്നു. ഓരോ മന്ത്രിമാർക്കും മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ ‘ടാർഗറ്റ്’ നിശ്ചയിച്ചിട്ടുണ്ട്. ലക്ഷ്യം നിറവേറ്റിയില്ലെങ്കിൽ മന്ത്രിമാരെ മാറ്റണമെന്നു ജനങ്ങൾക്ക് ആവശ്യപ്പെടാം. മൂന്നു ദിവസത്തിനകം തന്നെ സംസ്ഥാനവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ ഭഗവന്ത് മനസ്സിലാക്കി. മുൻ മന്ത്രിമാരുടെ സുരക്ഷ ഒഴിവാക്കി, ജനങ്ങൾക്കു സുരക്ഷയൊരുക്കുകയാണ് മുഖ്യം’– കെജ്‌രിവാള്‍ വ്യക്തമാക്കി.