സസ്‌പെൻസ് അവസാനിച്ചു, ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തുടരും

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

പനാജി: പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി തുടരും. വിശ്വജിത് റാണെ നിയമസഭാ കക്ഷി നേതാവായി പ്രമോദ് സാവന്തിന്റെ പേര് നിർദ്ദേശിച്ചു. എല്ലാവരും ഏകകണ്ഠമായാണ് സാവന്തിനെ നേതാവായി തിരഞ്ഞെടുത്തത്. അടുത്ത 5 വർഷത്തേക്ക് അദ്ദേഹം നിയമസഭാ കക്ഷി നേതാവായിരിക്കുമെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപനത്തിന് പിന്നാലെ പ്രമോദ് സാവന്ത് പറഞ്ഞു.

"അടുത്ത 5 വർഷം ഗോവ മുഖ്യമന്ത്രിയായി പ്രവർത്തിക്കാൻ അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഗോവയിലെ ജനങ്ങൾ എന്നെ അംഗീകരിച്ചതിൽ സന്തോഷമുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിനായി സാധ്യമായതെല്ലാം ഞാൻ ചെയ്യും" സാവന്ത് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസനത്തിനും മനുഷ്യവികസനത്തിനും വേണ്ടി പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് ഗോവയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേലിം നിയമസഭാ മണ്ഡലത്തിൽ നിന്ന് 600ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രമോദ് സാവന്ത് വിജയിച്ചത്.

ബിജെപിയുടെ കേന്ദ്ര നിരീക്ഷകരായ നരേന്ദ്ര സിംഗ് തോമറും എൽ മുരുകനും ബിജെപി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ രാവിലെ തന്നെ പനാജിയിലെത്തിയിരുന്നു.

Advertisment