/sathyam/media/post_attachments/b9LzIOWJbSU4Up0sOmGR.jpg)
പട്‌ന: യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താണു വണങ്ങിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ റാബ്‌റി ദേവി. നിതീഷ് ഫലത്തിൽ പ്രധാനമന്ത്രി മോദിയുടെ കാലിൽ തൊട്ടുവെന്നായിരുന്നു റാബ്‌റിയുടെ പരിഹാസം.
കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപിയുമായി അധികാരം പങ്കിടുന്നതിന്റെ സമ്മർദമാകാം ഇതിന് കാരണമെന്നും അവര്‍ പരിഹസിച്ചു. പാവപ്പെട്ടവർക്ക് അവരുടെ ഗ്യാസ് സിലിണ്ടറുകൾ റീഫിൽ ചെയ്യാൻ പണമില്ലെന്നും റാബ്‌റി വിമര്‍ശിച്ചു.