/sathyam/media/post_attachments/7m2Iw5MfO1714tqO1EHg.jpg)
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മര്‍ദ്ദിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തം നാടായ ഭഖ്തിയാര്‍പുറില്‍ വെച്ചാണ് നിതീഷ് കുമാറിന് മര്‍ദ്ദനമേറ്റത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഒരു പ്രാദേശിക ആശുപത്രി സമുച്ചയത്തില്‍ സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനി ശില്‍ഭദ്ര യാജിയുടെ പ്രതിമയില്‍ ആദരാഞ്ജലി അര്‍പ്പിക്കാനിരിക്കെയാണ് മുഖ്യമന്ത്രിക്കു നേരെ ആക്രമണമുണ്ടായത്.