നിങ്ങള്‍ വോട്ടു ചെയ്യാന്‍ പോകാതിരുന്നാല്‍ ഞങ്ങളെ പിന്തുണയ്ക്കുന്നതായി കരുതും, അങ്ങനെയെങ്കില്‍ ഒരു കുഴപ്പവുമില്ല, ഇല്ലെങ്കില്‍...! ബിജെപി വോട്ടര്‍മാര്‍ക്ക് തൃണമൂല്‍ എംഎല്‍എയുടെ ഭീഷണി-വീഡിയോ

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

കൊല്‍ക്കത്ത: ബിജെപി അനുകൂല വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ നരേന്‍ ചക്രബര്‍ത്തി. വരാനിരിക്കുന്ന അസനോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അനുകൂലികള്‍ വോട്ടു ചെയ്യാന്‍ പോയാല്‍ അക്രമിക്കുമെന്നാണ് നരേന്‍ പരോക്ഷമായി സൂചിപ്പിക്കുന്നത്.

"നിങ്ങള്‍ വോട്ട് ചെയ്യാന്‍ പോയാല്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ഞങ്ങള്‍ കരുതുമെന്ന് അവരോട് പറഞ്ഞേക്കൂ. വോട്ടിങ്ങിനു ശേഷം നിങ്ങള്‍ എവിടെയായിരിക്കും എന്നത് നിങ്ങളുടെ ഉത്തവാദിത്വമായിരിക്കുമെന്നും അവരോട് പറയുക. വോട്ട് ചെയ്യാന്‍ പോകാതിരുന്നാല്‍ ഞങ്ങളെ പിന്തുണയ്ക്കുന്നതായി കരുതും. അങ്ങനെയായാല്‍ നിങ്ങള്‍ക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല'' എന്നായിരുന്നു എംഎല്‍എയുടെ ഭീഷണി. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

 

Advertisment