/sathyam/media/post_attachments/lhxwgQ04g5TC8guIOOlW.jpg)
ഗാന്ധിനഗര്‍: പഞ്ചാബിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ഒരു കൈ നോക്കാന്‍ ആം ആദ്മി പാര്‍ട്ടി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനോടൊപ്പം പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ അഹമ്മദാബാദിലെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കുകയും 'തിരംഗയാത്ര' എന്ന പേരില്‍ സംഘടിപ്പിച്ച റോഡ് ഷോയില്‍ പങ്കെടുക്കുകയും ചെയ്തു.
"ബി.ജെ.പിക്ക് ഇപ്പോള്‍ ധാര്‍ഷ്ട്യമാണ്. അവര്‍ ഇനി ആളുകളെ ശ്രദ്ധിക്കുകയില്ല. പഞ്ചാബിലെയും ഡല്‍ഹിയിലെയും ജനങ്ങള്‍ ചെയ്തതുപോലെ ഒരു അവസരം ആം ആദ്മി പാര്‍ട്ടിക്ക് നല്‍കൂ'', കെജ്‌രിവാള്‍ പറഞ്ഞു.
25 കൊല്ലമായി ഗുജറാത്തില്‍ ബി.ജെ.പിയാണ് അധികാരത്തില്‍. എന്നാല്‍ അഴിമതിക്ക് അന്ത്യം കുറിക്കാന്‍ സാധിച്ചിട്ടില്ല. ഗുജറാത്തിനെയും ഗുജറാത്തികളെയും നമുക്ക് വിജയിപ്പിച്ചേ മതിയാകൂ. നമുക്ക് ഗുജറാത്തിലെ അഴിമതി അവസാനിപ്പിച്ചേ മതിയാകൂവെന്നും കെജ്‌രിവാള്‍ പറഞ്ഞു.