/sathyam/media/post_attachments/xGHevk5a2Uqr6AvIUgpo.jpg)
റാഞ്ചി: ജാർഖണ്ഡിലെ ബാബാ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള ത്രികൂട് മലമുകളിൽ റോപ്‌വേയിൽ കേബിൾ കാർ അപകടത്തില്‍ മരിച്ചത് മൂന്നു പേര്‍. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ഒരാള്‍ മരിച്ചത്. സാഹസികമായി ഹെലികോപ്ടറില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ കൈവിട്ട് താഴേക്ക് വീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
27 പേരെ ഇതുവരെ രക്ഷിച്ചു. 20 പേര്‍ കൂടി കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാങ്കേതിക തകരാറിനെ തുടർന്നാണ് 12 കേബിൾ കാറുകൾ കൂട്ടിയിടിച്ച് ഞായറാഴ്ച ഉച്ചതിരിഞ്ഞു നാലരയോടെയാണ് അപകടമുണ്ടായത്.