/sathyam/media/post_attachments/DK8yf0rTUAzHF37iJqus.jpg)
അഹമ്മദാബാദ്: വന്ധ്യംകരിക്കപ്പെട്ട നവവരന്റെ അവസ്ഥയാണ് കോണ്‍ഗ്രസില്‍ തനിക്കെന്ന് ഹാര്‍ദിക് പട്ടേല്‍. ഗുജറാത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി വ്യക്തമാക്കി ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തിയത്.
പാര്‍ട്ടിയുടെ യോഗങ്ങളിലേക്ക് വിളിക്കാറില്ലെന്നും, തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അഭിപ്രായങ്ങള്‍ തേടാറില്ലെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന നേതാക്കള്‍ തന്നെ ഒതുക്കുന്നുവെന്നാണ് ഹാര്‍ദികിന്റെ ആക്ഷേപം. വന്‍വ്യവസായിയായ നരേഷ് പട്ടേലിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിലും ഹാര്‍ദിക് അതൃപ്തനാണ്.
നരേഷിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നത് മുഴുവന്‍ പട്ടേല്‍ സമൂഹത്തിനെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ഹാര്‍ദിക് പറഞ്ഞു. ഹാര്‍ദികിന്റെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തോട് സംസാരിച്ച് പരിഹരിക്കുമെന്ന് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ജഗദീഷ് താക്കൂര്‍ പറഞ്ഞു.