/sathyam/media/post_attachments/26QXK5hqQ7OzVQ1qMxWU.jpg)
ഷിംല: കുടിവെള്ളവും വൈദ്യുതിയും സൗജന്യമായി നല്‍കുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍. നവംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ ഈ പ്രഖ്യാപനമെന്നാണ് വിലയിരുത്തല്‍.
125 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപഭോഗം സൗജന്യമായിരിക്കുമെന്നും, ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ ജല ബില്ല് അടയ്‌ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ബസുകളില്‍ വനിതകള്‍ക്ക് പകുതി ടിക്കറ്റ് നിരക്ക് മാത്രമേ ഈടാക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ജയ്‌റാം താക്കൂറിന്റെ പ്രഖ്യാപനത്തിനെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. എ.എ.പിയോടുള്ള ഭയം കാരണമാണ് അരവിന്ദ് കെജ്‌രിവാളിന്റെ ഭരണനിര്‍വഹണത്തെ കോപ്പി അടിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ നടത്താന്‍ ആരംഭിച്ചിരിക്കുന്നതെന്ന് എ.എ.പി. നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ആരോപിച്ചു.