കോൺ​ഗ്രസിൽ എന്തിന് സമയം കളയണം! സമയം കളയാതെ ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കൂ; ഹാര്‍ദ്ദിക് പട്ടേലിനെ സ്വാഗതം ചെയ്ത് ആം ആദ്മി പാര്‍ട്ടി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

അഹമ്മദാബാദ്: ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ ഹാര്‍ദ്ദിക് പട്ടേലിനെ സ്വാഗതം ചെയ്ത് ആം ആദ്മി പാര്‍ട്ടി. എഎപി നേതാവ് ഗോപാല്‍ ഇട്ടാലിയയാണ് പട്ടേലിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

ഹർദിക് പട്ടേൽ കോൺ​ഗ്രസിൽ എന്തിന് സമയം കളയണം. കോൺ​ഗ്രസിൽ താൽപര്യമില്ലെങ്കിൽ അദ്ദേഹം എഎപി പോലുള്ള പാർട്ടിയിൽ ചേരണം. ഹർദിക് പട്ടേൽ അർപ്പണബോധമുള്ള വ്യക്തിയാണെന്നും അദ്ദേഹം തന്റെ സമയം പാഴാക്കാതെ എഎപിയിൽ ചേർന്ന് പ്രവർത്തിക്കണമെന്നും ഇട്ടാലിയ പറഞ്ഞു.

വന്ധ്യംകരിക്കപ്പെട്ട നവവരന്റെ അവസ്ഥയാണ് കോണ്‍ഗ്രസില്‍ തനിക്കെന്നായിരുന്നു ഹാര്‍ദ്ദിക് പട്ടേലിന്റെ വിമര്‍ശനം. ഗുജറാത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി വ്യക്തമാക്കി ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തിയത്.

പാര്‍ട്ടിയുടെ യോഗങ്ങളിലേക്ക് വിളിക്കാറില്ലെന്നും, തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അഭിപ്രായങ്ങള്‍ തേടാറില്ലെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന നേതാക്കള്‍ തന്നെ ഒതുക്കുന്നുവെന്നാണ് ഹാര്‍ദികിന്റെ ആക്ഷേപം. വന്‍വ്യവസായിയായ നരേഷ് പട്ടേലിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിലും ഹാര്‍ദിക് അതൃപ്തനാണ്.

നരേഷിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നത് മുഴുവന്‍ പട്ടേല്‍ സമൂഹത്തിനെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ഹാര്‍ദിക് പറഞ്ഞു. ഹാര്‍ദികിന്റെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തോട് സംസാരിച്ച് പരിഹരിക്കുമെന്ന് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ജഗദീഷ് താക്കൂര്‍ പറഞ്ഞു. കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾ വ്യാഴാഴ്ച പട്ടേൽ തള്ളിയിരുന്നു.

Advertisment