അഹമ്മദാബാദ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സഞ്ചരിച്ച വഴികളിൽ ചേരികൾ തുണികെട്ടി മറച്ചതായി ആരോപണം. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഗുജറാത്തിലെ അഹമ്മദാബാദിലാണ് ബോറിസ് ജോൺസൻ എത്തിയത്.
Ahead of the visit if @BorisJohnson, the slum near #SabarmatiAshram in #Ahmedabad gets covered with white cloth on Thursday morning. pic.twitter.com/NoSlR0PROK
— DP (@dpbhattaET) April 21, 2022
സബർമതി ആശ്രമത്തിനു സമീപത്തെ ചേരികൾ തുണികെട്ടി മറച്ച ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മാധ്യമപ്രവർത്തകനായ ഡിപി ഭട്ട സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. വെള്ളത്തുണി ഉപയോഗിച്ച് റോഡിന് ഇരുവശങ്ങളിലുമുള്ള ചേരിക്കാഴ്ചകൾ മറച്ചിരിക്കുകയാണ്. യുഎസ് മുൻ പ്രസിഡന്റ് ട്രംപ് സന്ദർശനത്തിന് എത്തിയപ്പോഴും ചേരികൾ മതിൽകെട്ടി മറച്ചത് വിവാദമായിരുന്നു.
All in a day!!! @BorisJohnson is leaving #Ahmedabad, so is the cover pic.twitter.com/vCXYo5p2gj
— DP (@dpbhattaET) April 21, 2022