/sathyam/media/post_attachments/aBSS4qPAOke8H5vHFxAU.jpg)
നേപ്പാളിലെ ഒരു നൈറ്റ് ക്ലബ്ബിൽ രാഹുൽ ഗാന്ധി ഒരു യുവതിയോട് എന്തോ മന്ത്രിക്കുന്നതും രാഹുൽ മൊബൈൽ ശ്രദ്ധിക്കുമ്പോൾ അവർ പിന്നിലൂടെ പോകുന്നതുമായ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യ മങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ടുള്ളതാണ് അവയിൽ അധികവും. എന്നാൽ ഈ വീഡിയോയിലെ യാഥാർഥ്യം മറ്റൊന്നാണ്. രാഹുൽ ഗാന്ധി തൻ്റെ സ്നേഹിതയും മുൻ സിഎന്‍എന്‍ കറസ്‌പോണ്ടൻറുമായ സുംനിമ ഉദാസ് (SUMNIMA UDAS) ന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് നേപ്പാളിന്റെ തലസ്ഥാനമായ കാട്ട്മണ്ഡുവിൽ ഇന്നലെ (തിങ്കളാഴ്ച) വൈകിട്ട് 4 മണിക്ക് എത്തിയത്.
/sathyam/media/post_attachments/4hNR8CSAxsYG4gZsXgdr.jpg)
രാഹുൽ ഗാന്ധിയും ഒപ്പമുള്ള മറ്റു മൂന്നു സുഹൃത്തുക്കളും കാട്ട്മണ്ഡുവിലെ മാരിയറ്റ് ഹോട്ടലിലാണ് താമസിക്കുന്നത്. ഇത് തികച്ചും ഒരു സ്വകാര്യ സന്ദർശനമാണ്. അതുകൊണ്ടുതന്നെ നേപ്പാളിലെ അധികാരികളുമായുള്ള കൂടിക്കാഴ്ചകളൊന്നും ഈ യാത്രയിൽ ഉണ്ടാവുകയുമില്ല.
സുംനിമ ഉദാസ് വിവാഹം കഴിക്കുന്നത് നേപ്പാൾ സ്വദേശിയായ നീം മാർട്ടിൻ ഷേർപ്പയെ ആണ്. രണ്ടുപേരുമായും രാഹുലിന് സൗഹൃദമുണ്ട്. എങ്കിലും വിവാഹത്തിനെത്തിയത് സുംനിമ ഉദാസിന്റെ ക്ഷണമനുസരിച്ചാണ്.
/sathyam/media/post_attachments/WCE4MzlCWNIrNr4jpOW7.jpg)
സുംനിമ ഉദാസ് മ്യാന്മാറിലെ മുൻ നേപ്പാൾ സ്ഥാനപതി ഭീം ഉദാസിന്റെ മകളാണ്. വിവാഹം ഇന്ന് ( ചൊവ്വാഴ്ച) ഹയാത്ത് റീജൻസി ഹോട്ടൽ ബുദ്ധയിലാണ് നടക്കുക. റിസപ്‌ഷൻ ഈ മാസം 5 നായിരിക്കും.ഇന്നലെ നേപ്പാളിലെ പ്രസിദ്ധ പബ്ബായ എല്‍ഒഡി (Lord Of The Drinks) യിൽ വിവാഹത്തിനായി എത്തിച്ചേർന്ന അതിഥികൾക്ക് ഒരുക്കിയ പാർട്ടിയാണ് ഇപ്പോൾ വൈറലായ വിഡിയോയിൽ കാണുന്നത്.
ഒരു വിഡിയോയിൽ രാഹുൽ മൊബൈലിൽ വ്യാപൃതനെങ്കിൽ മറ്റൊരു വിഡിയോയിൽ ഡ്രിങ്ക്സ് കഴിക്കുന്ന ഒരു യുവതിയുടെ ചെവിയിൽ അദ്ദേഹം എന്തോ മാന്തിക്കുന്നതായി കാണാവുന്നതാണ്.
/sathyam/media/post_attachments/JFrdeevMi33nhuHBlPnh.jpg)
എന്നാൽ ആ യുവതി മറ്റാരുമല്ല നേപ്പാളിലെ ചൈനീസ് സ്ഥാനപതി ഹൊവു യാങ്കിയാണ്. രാഹുൽ അവരുമായി ആശയവിനിമയം നടത്തുന്നതിൽ ഒരസ്വാഭാവികത യുമില്ല. തികച്ചും സ്വകാര്യ സന്ദർശനമാകുമ്പോൾ.
അതുകൊണ്ടുതന്നെ ഈ വൈറലായ വീഡിയോകളിൽ രാഹുലിനെ അധിക്ഷേപിക്കുന്നത് മനപ്പൂർവമാകാനാണ് സാദ്ധ്യത. രാഷ്ട്രീയക്കാർക്കും വ്യക്തിബന്ധങ്ങളും സ്വകാര്യതകളുമെണ്ടെന്ന യാഥാർഥ്യം വിമര്‍ശിക്കുന്നവരും മനസ്സിലാക്കിയാൽ ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കാനാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us