Advertisment

ഇന്ത്യയിലേയ്ക്കാണ് നിങ്ങളുടെ വിനോദയാത്രയെങ്കിൽ ആദ്യം കാണേണ്ടത് കാഴ്ചയുടെ ഒരു കലവറതന്നെ. പ്രകൃതിയുടെ സ്വന്തം ആ നാട് ഇങ്ങനെ ...

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രകൃതിരമണീയമായ ഇടങ്ങളാണ്. അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം, ത്രിപുര, മേഘാലയ, അസം എന്നിവ അടങ്ങുന്ന സപ്തസഹോദരിമാര്‍ എന്നാണ് ഈ സംസ്ഥാനങ്ങള്‍ അറിയപ്പെടുന്നത്.

ഇവയില്‍ ചരിത്രപരമായും തന്ത്രപരമായും ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും വലുതും അസം സംസ്ഥാനമാണ്. 27 ജില്ലകളാണ് അസമിലുള്ളത്. ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു. കാമരൂപ എന്ന് പുരാതന നാമം. ഇത്രയും ഗൂഗിള്‍ അന്വേഷണത്തില്‍നിന്ന് ഏവര്‍ക്കും കിട്ടുന്ന വിവരങ്ങള്‍ തന്നെ. സഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ് അസം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കവാടം എന്നു പേരുള്ള ഗുവാഹത്തി ഉള്‍പ്പെട സഞ്ചാരികളുടെ സ്വര്‍ഗമായ ഇടങ്ങളാണ്.

അസമിലേക്കാണോ ? എങ്കിൽ ഇവയറിയുക...

അസം സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായ ഗുവാഹത്തി ക്ഷേത്രങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. പ്രകൃതിദത്ത വനങ്ങളിലൂടെ അലറിക്കുതിച്ചൊഴുകുന്ന ബ്രഹ്മപുത്രതന്നെ ഗുവാഹത്തിയിലെ ഏറ്റവും വിലമതിക്കാനാവാത്ത കാഴ്ചയാണ്.

publive-image

സമൃദ്ധമായ പച്ചപ്പിന് നടുവിലാണ് അസം സംസ്ഥാന മൃഗശാല. ഗുവാഹത്തി നഗരത്തിനകത്തുള്ള ഈ മൃഗശാലയില്‍ 850 അപൂര്‍വ ഇനം സസ്യജന്തുക്കളെ സംരക്ഷിക്കുന്നു. 1957ല്‍ സ്ഥാപിതമായ ഈ മൃഗശാല ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ സംരക്ഷണ കേന്ദ്രവുമാണ്. കടുവ, ആന, കരിമ്പുലി, പുള്ളിപ്പുലി, ലാമ, ജിറാഫ്, ഒട്ടകപ്പക്ഷി, പുള്ളിപ്പുലി തുടങ്ങി ഒട്ടേറെ മൃഗങ്ങളെ ഇവിടെ സംരക്ഷിക്കുന്നു.

ദൈവത്തിന്റെ സ്വന്തം ഉദ്യാനം

അസമിലെ ഏറ്റവും സുന്ദരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടമാണ് നമേരി ദേശിയോദ്യാനം. മനോഹരമായ തടാകങ്ങളുടെയും മറ്റ് ജലാശയങ്ങളുടെയും സാന്നിധ്യമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

publive-image

പുല്‍മേടുകള്‍, വര്‍ണങ്ങള്‍ വാരിവിതറിയ പൂച്ചെടികള്‍ എന്നിവ സഞ്ചാരികള്‍ക്കു സ്വര്‍ഗീയ അനുഭവം നല്‍കുന്നു. പുള്ളിപ്പുലി, കടുവ, കാണ്ടാമൃഗം, വേഴാമ്പല്‍, ആന, താറാവ്, കാണ്ടാമൃഗം എന്നിങ്ങനെ വന്യജീവികളെയും ഇവിടെ കാണാം.

publive-image

അസമിന്റെ പ്രകൃതി സൗന്ദര്യം വൈവിധ്യം നിറഞ്ഞതാണ്. ഈ വൈവിധ്യത്തിനു ചാരുത പകരുനതാണ് കകോചാങ് വെള്ളച്ചാട്ടം. കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ നിന്ന് അരമണിക്കൂര്‍ സഞ്ചരിച്ചാല്‍ കകോചാങ് വെള്ളച്ചാട്ടത്തിലെത്താം. മലമുകളില്‍നിന്നു സ്ഫടികതുല്യമായി താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗി വര്‍ണനാതീതമാണ്.

പച്ചപ്പിന്റെ സൗന്ദര്യം

അസമിന്റ തലസ്ഥാനമായ ദിസ്പൂര്‍ ചരിത്ര നഗരമാണ്. അസമിന്റെ ചരിത്രത്തെ സംബന്ധിക്കുന്ന നിരവധി കാഴ്ചകള്‍ ഇവിടെ കാണാം. സംസ്ഥാന മ്യൂസിയവും ഇവിടെയാണ്.

publive-image

അസമിലെ മറ്റൊരു പ്രസിദ്ധമായ ഇടമാണ് ദിബ്രുഗഡ്. തേയില ഉല്‍പ്പാദനത്തിന് പേരുകേട്ട ദിബ്രുഗഡ് പച്ചപ്പ് നിറഞ്ഞ ഇടമാണ്. പച്ചപ്പ് നിറഞ്ഞ മേച്ചില്‍പ്പുറങ്ങളും വന്യമൃഗങ്ങളും ഇവിടെ കാണാം. അസമിലെ ഏറ്റവുംനല്ല ശൈത്യകാല ഇടമാണ് ഡിബ്രുഗഡ്.

publive-image

അസമിലെ ഒരേയൊരു മഴക്കാടായ ദെഹിംഗ് പട്കായ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഓര്‍ക്കിഡുകള്‍ പോലെയുള്ള സസ്യജന്തുജാലങ്ങളുടെ വിശാലമായ കാഴ്ചകളും ഇവിടെ കാണാം.

യാത്രാ പ്രേമികള്‍ കണ്ടറിയണം, ഇവിടം

അസമിലെ പ്രശസ്തമായ വന്യജീവി പ്രകൃതി സംരക്ഷണ കേന്ദ്രമാണ് മാനസ് നാഷണല്‍ പാര്‍ക്ക്. യുനെസ്‌കോ പൈതൃക സ്ഥാനം എന്ന പ്രത്യേകതയും ഇതിനുണ്ട്. ആന സംരക്ഷണ കേന്ദ്രം, കടവാ സംരക്ഷണകേന്ദ്രം തുടങ്ങിയ പല പദ്ധതികളുടെയും കേന്ദ്രസ്ഥാനമാണ് മാനസ് നാഷണല്‍ പാര്‍ക്ക്. മാനസ് നാഷണല്‍ പാര്‍ക്ക് അസമിലെ ഏറ്റവും മികച്ച ശൈത്യകാല കേന്ദ്രങ്ങളിലൊന്നാണ്.

publive-image

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ദേശീയോദ്യാനമാണ് കാസിരംഗ. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ ബ്രഹ്മപുത്ര നദിയുടെ തീരത്ത് വിശ്രമിക്കുന്ന അതിമനോഹരമായ കാഴ്ചയൊരുക്കുന്ന ഇടമാണ് കാസിരംഗ ദേശീയോദ്യാനം.

വംശനാശഭീഷണി നേരിടുന്ന ഒറ്റക്കൊമ്പന്‍ ഗ്രേറ്റ് ഇന്ത്യന്‍ കാണ്ടാമൃഗത്തെ സംരക്ഷിക്കുന്നതിനാല്‍ ഈ വന്യജീവിക്ക് ലോകമെമ്പാടുമുള്ള വലിയ അംഗീകാരം ലഭിച്ചു. ഇവയെ കൂടാതെ കാട്ടുപോത്തുകള്‍, ധാരാളം ജലപക്ഷികള്‍ എന്നിവരെയും ഇവിടെ കാണാം.

publive-image

ഇത്രയും ഇടങ്ങള്‍ അസമിലെ ഏറ്റവും പ്രശസ്തമായ കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ എന്ന നിലയിലാണ് വിശദീകരിച്ചത്. അസം കാഴ്ചയുടെ ഒരു കലവറയാണ്. അതോടൊപ്പം മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്കും ഭൂട്ടാനിലേക്കുമുള്ള കവാടവും.

publive-image

അതുകൊണ്ടുതന്നെ അസമിനെ യാത്രാ പ്രേമികള്‍ കണ്ടറിഞ്ഞേ തീരൂ. തീവ്രവാദ ഭീഷണികള്‍ ഒഴിഞ്ഞത് അസമിനെ സഞ്ചാരികളുടെ ഇഷ്ട ഇടമാക്കുന്നു. ട്രെയിന്‍, വിമാന യാത്രാ മാര്‍ഗങ്ങളും ഇപ്പോള്‍ ധാരാളം.

Advertisment