Advertisment

കൊടുംചൂടില്‍ ചുട്ടുപൊള്ളി മഹാരാഷ്ട്ര! ഇതുവരെ മരിച്ചത് 25 പേര്‍

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ: കനത്ത ചൂടില്‍ വെന്തുരുകുകയാണ് മഹാരാഷ്ട്ര. സൂര്യാഘാതമേറ്റ് മഹാരാഷ്ട്രയില്‍ ഈ വര്‍ഷം ഇതുവരെ 25 പേരാണ് മരിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

ഗ്രാമപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത്. വിദര്‍ഭ മേഖലയില്‍ 15 പേരാണ് മരിച്ചത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ മാത്രം നാനൂറോളം പേര്‍ക്ക് സംസ്ഥാനത്ത് സൂര്യാഘാതമേറ്റു. ശരാശരി 46 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചന്ദ്രപ്പൂർ പോലെ ചില ജില്ലകളിലെ ചൂട്.

Advertisment