/sathyam/media/post_attachments/9JQsyjxFCnjyZ5CWV34b.jpg)
കൊല്‍ക്കത്ത: കൊവിഡ് വ്യാപനം കഴിഞ്ഞാലുടന്‍ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്നും, സിഎഎ യാഥാര്‍ത്ഥ്യമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളില്‍ നടന്ന ഒരു പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സിഎഎ നടപ്പിലാകാതിരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും, രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാകില്ലെന്ന തെറ്റായ കാര്യം തൃണമൂല്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. പൗരവകാശത്തിന് നേരെയുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും, ഐക്യമാണ് രാജ്യത്തിന്റെ ശക്തിയെന്നും അവര്‍ പറഞ്ഞു. ബംഗാളില്‍ എത്തിയാല്‍ വിടുവായത്തം പറയുന്നത് അമിത് ഷായുടെ ശീലമാണെന്നും അവര്‍ പരിഹസിച്ചു.