Advertisment

മഹാമാരിക്കാലത്ത് എച്ച്ഡിഎഫ്‌സി ബാങ്ക് 1,000-ൽപ്പരം ശാഖകൾ തുറന്നു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: “പ്രോജക്റ്റ് ഫ്യൂച്ചർ റെഡി”യുടെ ഭാഗമായി എച്ച്‌ഡിഎഫ്‌സി ബാങ്ക് കഴിഞ്ഞ രണ്ട് വർഷത്തിനിടെ തങ്ങളുടെ ശൃംഖലയിലേക്ക് 1,000 ശാഖകൾ കൂട്ടിച്ചേർത്തതായി പ്രഖ്യാപിച്ചു.

മഹാമാരിയുടെ സമയത്ത് ബാങ്ക് എല്ലാ ദിവസവും രണ്ട് പുതിയ ശാഖകൾ വീതം തുറന്നു, 2022 സാമ്പത്തിക വർഷത്തിൽ മാത്രം 734 ശാഖകളാണ് തുറന്നത്.

2022 മാർച്ച് 31-ന് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ എംഡിയും സിഇഒയുമായ ശ്രീ. ശശി ജഗദീശൻ 250 ശാഖകൾ ഡിജിറ്റലായി ആരംഭിച്ചപ്പോൾ, ഇന്ത്യയിലെമ്പാടുമായി ഒരേസമയം പരമാവധി ബാങ്ക് ശാഖകൾ ഉദ്ഘാടനം ചെയ്ത പുതിയ റെക്കോർഡും സ്ഥാപിച്ചു.

ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ഈ റെക്കോർഡ് ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.

Advertisment