Advertisment

ബിജെപി സംസ്ഥാന അധ്യക്ഷന്‍ മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി; തീരുമാനം നിയമസഭകക്ഷി യോഗത്തില്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

അഗർത്തല: മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി. ബിപ്ലവ് കുമാർ ദേബ് രാജിവച്ചതിനെ തുടർന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷനായ മണിക് സാഹയെ പുതിയ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ഭൂപേന്ദ്രയാദവ്, വിനോദ് താവ്ടെ എന്നീ കേന്ദ്രനിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം.

കോണ്‍ഗ്രസ് നേതാവായിരുന്ന സാഹ, 2016-ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. നേരത്തെ ഈ വര്‍ഷം ആദ്യം ത്രിപുരയില്‍ നിന്നുള്ള രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് ബിപ്ലവ് കുമാർ ദേവിന്റെ അപ്രതീക്ഷിത രാജി.

തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ബിപ്ളവ് കുമാർ ദേബിനോട് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടത്. പാർട്ടിയിലെ എതിർപ്പും ഭരണത്തിനെതിരായ ജനവികാരവും പരിഗണിച്ചാണ് തീരുമാനം.

Advertisment