നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
കൊല്‍ക്കത്ത: ബംഗാളി ടെലിവിഷന്‍ താരം പല്ലവി ദേയുടെ മരണത്തെ തുടര്‍ന്ന് കാമുകന്‍ സാഗ്നിക് ചക്രവര്‍ത്തി അറസ്റ്റില്‍. കൊല്‍ക്കത്തയിലെ വസതിയില്‍ മെയ് 15 നാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സാഗ്നിക്കിനൊപ്പമായിരുന്നു പല്ലവിയുടെ താമസം.
സാഗ്നിക് പല്ലവിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും, നടിയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് കുടുംബം പരാതി നല്‍കിയിരുന്നു. പല്ലവി തൂങ്ങി നില്‍ക്കുന്നത് ആദ്യം കണ്ടതും ആശുപത്രിയിലെത്തിച്ചതും നാഗ്‌നിക് ആയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വന്ന പ്രാഥമിക റിപ്പോര്‍ട്ടില്‍ മരണകാരണം ആത്മഹത്യയാണ്.