Advertisment

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന അജയ് കോഠിയാല്‍ പാര്‍ട്ടിവിട്ടു; ഉത്തരാഖണ്ഡില്‍ എഎപിയ്ക്ക് തിരിച്ചടി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഡെറാഢൂണ്‍: അജയ് കോഠിയാല്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. വിരമിച്ച സൈനികര്‍, വിരമിച്ച പാര്‍ലമെന്റംഗങ്ങള്‍, മുതിര്‍ന്ന പൗരര്‍ തുടങ്ങിയവരുടെ വികാരം കണക്കിലെടുത്ത് തന്റെ രാജിയെന്ന് അജയ് കോഠിയാല്‍ വ്യക്തമാക്കി. ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു ഇദ്ദേഹം.

ബി.ജെ.പിയുടെ സുരേഷ് ചൗഹാനോട് കോഠിയാല്‍ പരാജയപ്പെട്ടു. . സൈന്യത്തില്‍ കേണല്‍ പദവിയിലിരിക്കെ വിരമിച്ച കോഠിയാലിന്‌ വിശിഷ്ടസേവനത്തിന് കീര്‍ത്തി ചക്ര, ശൗര്യ ചക്ര, വിശിഷ്ഠ് സേവാ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്.

രണ്ട് തവണ എവറസ്റ്റ് കീഴടക്കിയ അദ്ദേഹം ഉത്തരാഖണ്ഡിലെ നെഹ്‌റു മൗണ്ടെയ്‌നീയറിങ് ഇന്‍സ്റ്റിട്യൂട്ടിന്റെ പ്രിന്‍സിപ്പലായിരുന്നു. 2021 ഏപ്രിലിലാണ് കോഠിയാല്‍ എ.എ.പിയില്‍ അംഗമായത്.

Advertisment