തകര്‍ന്ന തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മലയിടിഞ്ഞു; സംഭവം ജമ്മു കശ്മീരില്‍-വീഡിയോ പുറത്ത്‌

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ രംമ്പാനില്‍ തകര്‍ന്ന തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ തൊട്ടടുത്ത മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. തുരങ്കത്തിന്‍റെ ഉള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് സംഭവം.

Advertisment

മലയിടിഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. രക്ഷാപ്രവര്‍ത്തനം തുടരണമെങ്കില്‍ പുതിയ മാര്‍ഗ്ഗം തേടേണ്ടിവരുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ മസ്സറത്തുള്‍ ഇസ്ലാം പറഞ്ഞു. വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിലാണ് തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ അകപ്പെട്ടത്. ഒരാള്‍ മരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒമ്പത് പേര്‍ കുടുങ്ങിക്കിടക്കുകയാണ്.

Advertisment