ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Advertisment
ന്യൂഡല്‍ഹി: രാജ്യസഭയിലേക്കുള്ള 16 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ആണ് പട്ടിക പ്രഖ്യാപിച്ചത്. ആറ് പേര്‍ ഉത്തര്‍പ്രദേശില്‍നിന്നാണ് രാജ്യസഭയിലെത്തുക.
മഹാരാഷ്ട്ര, കര്‍ണാടക, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്ന് രണ്ടുപേര്‍ വീതം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ഓരോരുത്തര്‍ വീതം എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍. കേന്ദ്ര മന്ത്രിമാരായ നിര്‍മലാ സീതാരാമന്‍ കര്‍ണാടകയില്‍നിന്നും പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍നിന്നും മത്സരിക്കും.