ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Advertisment
ന്യൂഡല്‍ഹി: ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി ആനന്ദ് ശര്‍മ്മ കൂടിക്കാഴ്ച്ചക്ക് സമയം തേടിയെന്നാണ് സൂചന. എന്നാല്‍ ആനന്ദ് ശര്‍മ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
രാജ്യസഭാ സീറ്റ് നല്‍കാത്തതിനേ തുടര്‍ന്ന് അദ്ദേഹത്തിന് കടുത്ത അതൃപ്തിയുണ്ടെന്നും ഈ സാഹചര്യത്തില്‍ ബി.ജെ.പിയിലേക്ക് പോകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. സീറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ആനന്ദ് ശര്‍മ്മയും ഗുലാം നബി ആസാദും പൂര്‍ത്തിയാക്കിയതായി പോലും റിപ്പോര്‍ട്ടുണ്ട്. നന്ദ് ശര്‍മ്മയുമായി കപില്‍ സിബല്‍ ആശയവിനിമയം നടത്തിയെന്നും വിവരമുണ്ട്.