ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ഇനി യോജിച്ച് പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. യുപി തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ തോൽവിയാണ് അതിനിടയാക്കിയത്. 2011 മുതൽ പത്ത് വർഷക്കാലം പതിനൊന്ന് തെരഞ്ഞെടുപ്പുകളിൽ താൻ സഹകരിച്ചു. കോൺഗ്രസ് മാത്രമാണ് തോറ്റത്. അന്ന് മുതലേ കോൺഗ്രസുമായി സഹകരിക്കരുതെന്ന് തീരുമാനിച്ചിരുന്നുവെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
2011 മുതല്‍ 2021 വരെ 11 തിരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015-ല്‍ ബിഹാറില്‍ ജയിച്ചു. 2017-ല്‍ പഞ്ചാബില്‍ വിജയിച്ചു. 2019-ല്‍ ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രാപ്രദേശില്‍ വിജയിച്ചു. തമിഴ്‌നാട്ടിലും ബംഗാളിലും വിജയിച്ചു. 11 വര്‍ഷത്തിനിടെ ഒരേയൊരു തിരഞ്ഞെടുപ്പില്‍ മാത്രമാണ് പരാജയപ്പെട്ടത്, 2017-ലെ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍. അതുകൊണ്ടാണ് ഇനിയൊരിക്കലും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചത്-പ്രശാന്ത് കിഷോര്‍ പറഞ്ഞു.