ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Advertisment
ന്യൂഡല്‍ഹി: അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണമാണ് നിലനിൽക്കുന്നത്, എന്നാൽ ദിവസവും ഒരു കശ്മീരി ഹിന്ദു വെടിയേറ്റ് മരിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് അമിത് ഷായുടെ രാജി ആവശ്യപ്പെടേണ്ടി വരുന്നതെന്ന് സ്വാമി പറഞ്ഞു.
അടുത്തിടെ ക്രിക്കറ്റിൽ അതിയായ താത്പര്യം കാണിക്കുന്നതിനാൽ അമിത് ഷായ്ക്ക് കായിക മന്ത്രാലയത്തിന്റെ ചുമതല നൽകുന്നതാണ് നല്ലതെന്ന് സ്വാമി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഐപിഎൽ ഫൈനലിൽ ഗ്യാലറിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായും ഉണ്ടായിരുന്നു.