ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി ദേശീയവക്താവ് നൂപുര്‍ ശര്‍മയുടെ വിവാദപരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
‘‘ആന്തരികമായി വിഭജിക്കപ്പെട്ടതോടെ ഇന്ത്യ രാജ്യാന്തര തലത്തിൽ ദുർബലമായി. ബിജെപിയുടെ നാണംകെട്ട മതഭ്രാന്ത് നമ്മളെ ഒറ്റപ്പെടുത്തുക മാത്രമല്ല ആഗോളതലത്തിൽ ഇന്ത്യയുടെ നിലപാടുകൾക്ക് കോട്ടം വരുത്തുകയും ചെയ്തു’’– രാഹുൽ ഗാന്ധി പറഞ്ഞു.
Divided internally, India becomes weak externally.
— Rahul Gandhi (@RahulGandhi) June 6, 2022
BJP’s shameful bigotry has not only isolated us, but also damaged India’s standing globally.
ടിവി ചാനൽ ചർച്ചയ്ക്കിടെ ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമര്‍ശത്തില്‍ കുവൈത്തും ഖത്തറും ഇറാനും സൗദിയും അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
സംഭവത്തെ തുടർന്ന് ഇന്ത്യൻ ഉൽപന്നങ്ങൾക്കു ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തണമെന്നു സമൂഹമാധ്യമങ്ങളിൽ ആവശ്യമുയർന്നിരുന്നു.