ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Advertisment
ഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ അട്ടിമറി സാധ്യതകളെ അതിജീവിച്ച് കോണ്‍ഗ്രസ്. ബിജെപി നീക്കങ്ങളെ പരാജയപ്പെടുത്തി എന്നു മാത്രമല്ല അവരുടെ ക്യാമ്പിലെ ചില വോട്ടുകള്‍ ചോര്‍ത്തിയാണ് കോണ്‍ഗ്രസ് വിജയിച്ചതെന്നാണ് പുറത്തുവരുന്ന സൂചന.
കോണ്‍ഗ്രസിന് വിജയിക്കാനാവുമായിരുന്ന മൂന്ന് സീറ്റില്‍ മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല, പ്രമോദ് തിവാരി എന്നിവര്‍ വിജയിച്ചു. ബിജെപിയുടെ ഏക വിജയം ഘനശ്യാം തിവാരിയിലൂടെയാണ്.
ഘനശ്യാം തിവാരി 43 വോട്ടുകള്‍ നേടി. കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസം മുതലെടുത്ത് ബിജെപി നിര്‍ത്തിയ സ്വതന്ത്രന്‍ സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു. ആകെ 200 അംഗങ്ങളുള്ള രാജസ്ഥാന്‍ അസംബ്ലിയില്‍ കോണ്‍ഗ്രസ് 108, ബിജെപി 71, സ്വതന്ത്രന്‍ 13, ആര്‍എല്‍പി-മൂന്ന്, സിപിഎം-2, ബിടിപി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.