രാജ്യസഭ തിരഞ്ഞെടുപ്പില്‍ കാലുവാരി; കുല്‍ദീപ് ബിഷ്‌ണോയ് എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടു ചെയ്ത കുല്‍ദീപ് ബിഷ്‌ണോയ് എംഎല്‍എയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വര്‍ക്കിങ് കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം ഉള്‍പ്പെടെ കുല്‍ദീപ് ബിഷ്ണോയിയെ കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.

കുല്‍ദീപ് ബിഷ്ണോയിയും മറ്റൊരു എം.എല്‍.എ.യും കാലുവാരിയതോടെയാണ് അജയ് മാക്കന്‍ പരാജയപ്പെട്ടത്. ബി.ജെ.പി.യുടെ തത്വങ്ങളിലും നയങ്ങളിലും ബിഷ്ണോയി വിശ്വാസം പ്രകടിപ്പിച്ചുവെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും ബി.ജെ.പി. നേതാവുമായ മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞിരുന്നു.

Advertisment