ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് നാളെയും ചോദ്യം ചെയ്യും.
ഇന്ന് പത്തുമണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്.
ഇന്ന് എത്ര വൈകിയാലും ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം ഇഡി ഉദ്യോഗസ്ഥർ തള്ളി.
ഇന്നലെയും പത്തു മണിക്കൂർ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. രണ്ട് റൗണ്ടുകളിലായി നടന്ന ചോദ്യം ചെയ്യലിൽ യങ്ങ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കൃത്യമായ മറുപടി രാഹുലിൽ നിന്ന് ലഭിച്ചില്ലെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
അതേ സമയം തുടർച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്യാൻ തീരുമാനിച്ചത് രാഹുലിനെ അറസ്റ്റു ചെയ്യുന്നതിനായാണോ എന്ന സംശയം ഉണർത്തുന്നുണ്ട്. രാഹുലിനെ അറസ്റ്റു ചെയ്യാനുള്ള നീക്കം ഉണ്ടാകുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.
അങ്ങനെ വന്നാൽ വലിയ പ്രതിഷേധം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ബി ജെ പി യുടെ രാഷ്ട്രീയ തീരുമാനമാണ് ഇ ഡി കേസെന്ന് കോൺഗ്രസ് ആരോപിക്കുന്നുണ്ട്.