പ്രതിഷേധക്കാരെ ഇപി ജയരാജന്‍ തള്ളിയിട്ടു, എന്തുകൊണ്ടാണ് ജയരാജനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്ന് ഹൈബി ഈഡന്‍; ഉടന്‍ നടപടിയെന്ന് ജ്യോതിരാദിത്യ സിന്ധ്യയുടെ മറുപടി! വിമാനത്തിലെ പ്രതിഷേധത്തില്‍ കേന്ദ്രം ഇടപെടുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂ‍ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ ഇടപെടലുമായി കേന്ദ്രസർക്കാർ. ഇ.പി.ജയരാജന്‍ രണ്ട് യാത്രക്കാരെ കൈയേറ്റം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെ ഹൈബി ഈഡന്‍ ഉന്നയിച്ച പരാതിയില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടി നല്‍കി.

Advertisment

രണ്ടു പേരെ വിമാനത്തിൽ വച്ച് മർദിച്ചിട്ടും വിമാനക്കമ്പനിയായ ഇൻഡിഗോയും ഡിജിസിഎയും വ്യോമയാന മന്ത്രാലയവും നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഹൈബി ഈഡൻ ട്വീറ്റിൽ ആരോപിച്ചു. ഇ.പി.ജയരാജനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിന്ധ്യ, ഇന്‍ഡിഗോ, ഡിജിസിഎ എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഹൈബിയുടെ ട്വീറ്റ്. ഇതിന് മറുപടിയായി 'ഞങ്ങളിത് പരിശോധിക്കുകയും ഉടന്‍ നടപടിയെടുക്കയും ചെയ്യുമെന്ന് സിന്ധ്യ ഇതിന് മറുപടി നല്‍കി. അറസ്റ്റ് ജയരാജന്‍ എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു ഹൈബി പരാതി ഉന്നയിച്ചത്.

Advertisment