ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ശ്രീനഗർ: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയായി മത്സരിക്കാനില്ലെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല. ശരദ് പവാര്‍ പിന്മാറിയതിന് ഫാറൂഖ് അബ്ദുല്ലയും പിന്മാറിയതോടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് പ്രതിപക്ഷത്ത് അനിശ്ചിതത്വം തുടരുകയാണ്.
Advertisment
രാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്ക് തന്റെ പേര് നിർദേശിച്ച ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോട് നന്ദിയുണ്ടെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ജമ്മു കശ്മീർ ഏറ്റവും നിർണായക ഘട്ടത്തിൽ കൂടിയാണ് പോയിക്കൊണ്ടിരിക്കുന്നത്. ഈ സമയത്ത് തന്റെ സാന്നിധ്യം അവിടെ ആവശ്യമാണെന്ന് അബ്ദുല്ല പ്രസ്താവനയിൽ അറിയിച്ചു.