ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷനും, രാജ്യസഭ എംപിയുമായ എഎ റഹീമിനെ ഡല്‍ഹി പൊലീസ് രാത്രി വൈകി വിട്ടയച്ചു. എന്നാല്‍ റഹീമിനൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഇനിയും വിട്ടയച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Advertisment
എ എ റഹീം എംപിക്കും പ്രവർത്തകർക്കും നേരെ ഉണ്ടായ പൊലീസ് കയ്യേറ്റത്തിന് എതിരെ സി പി എം എംപിമാര്‍ രാജ്യസഭാ ചെയര്‍മാന് കത്തയച്ചിട്ടുണ്ട്. ജനപ്രതിനിധിയോട് കാണിക്കേണ്ട സാമാന്യ മര്യാദ കാണിക്കാതെ പൊലീസ് സ്വീകരിച്ചത് ഹീനമായ നടപടിയാണ്. എംപിയെയും വനിതാ പ്രവർത്തകരെയും മർദ്ദിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും കത്തിൽ എംപിമാര്‍ ആവശ്യപ്പെട്ടു.