ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
മുംബൈ: അധികാരത്തിനു വേണ്ടി ചതിക്കില്ലെന്ന ട്വീറ്റുമായി ശിവസേന നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ. ‘ബാലസാഹെബ് ആണ് ഹിന്ദുത്വം പഠിപ്പിച്ചത്. ബാലാസാഹെബിന്റെ ചിന്തകളും ധർമവീർ ആനന്ദ് ദിഗെ സാഹബിന്റെ പാഠങ്ങളും അനുസരിച്ച് ഒരിക്കലും അധികാരത്തിന് വേണ്ടി ചതിക്കാൻ കഴിയില്ല’’–അദ്ദേഹം കുറിച്ചു.
Advertisment
എന്നാല്‍ ട്വീറ്റ് ചെയ്ത് ഉടന്‍ തന്നെ തന്റെ ട്വിറ്ററില്‍ നിന്ന് ശിവസേന എന്ന പേര് ഷിന്‍ഡെ നീക്കി. നിലവില്‍ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 22 എംഎല്‍എമാര്‍ സൂറത്തിലെ ഹോട്ടലില്‍ ഒളിവില്‍ കഴിയുകയാണ്. ഇതിനിടെയാണ് ഷിന്‍ഡെ അധികാരത്തിനായി ചതിക്കില്ലെന്ന് ട്വീറ്റ് ചെയ്തു.
ഷിന്‍ഡെയും 22 എംഎല്‍എമാരും ഒളിവില്‍ കഴിയുന്നത് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഏക്നാഥിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്നു ശിവസേന പുറത്താക്കിയിരുന്നു.