മുംബൈ: മഹാവികാസ് അഘാഡി സഖ്യസര്‍ക്കാരിന്റെ നിലനില്‍പ് അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ രാജിസന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഔദ്യോഗിക വസതിയിൽ നിന്ന് ഉടൻ മാറും. അധികാരത്തോട് ആർത്തിയില്ലെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു.
രാജി കത്ത് തയ്യാറാണെന്നും ഉദ്ദവ് താക്കറെ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. ശിവസേനയും ഹിന്ദുത്വവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് പറഞ്ഞ ഉദ്ദവ് താക്കറെ, ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. താക്കറെയുടെ പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടു പോകും. ചില എംഎൽമാരെ കാണാനില്ല. ചിലരെ സൂറത്തിൽ കണ്ടു. ചില എംഎൽഎമാര്‍ തിരികെ വരാൻ അഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിമത എംഎൽഎമാരോട് വൈകിട്ട് അഞ്ചിന് മുമ്പ് തിരിച്ചെത്തണമെന്ന് അന്ത്യശാസനം നൽകിയിരുന്നു. ഇല്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് ഇന്ന് ഉച്ചയ്ക്ക് ചേർന്ന യോഗത്തിൽ ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ എംഎൽഎമാർ തിരിച്ചെത്താത്ത സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്.