ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
മുംബൈ: ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി ശിവസേന വിമതനേതാവ് ഏക്നാഥ് ഷിൻഡെ. തന്റെ കൂടെയുള്ള 34 എംൽഎമാരുടെ പട്ടികയും ഷിൻഡെ പുറത്തു വിട്ടു. ഷിൻഡെയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഈ എംഎൽഎമാർ ഗവർണർക്കും ഡെപ്യൂട്ടി സ്പീക്കർക്കും കത്ത് നൽകി.
Advertisment
ഷിൻഡെക്ക് ഒപ്പമുള്ള എംഎല്‍എമാർ വൈകിട്ട് അഞ്ചു മണിക്കുള്ളില്‍ തിരിച്ചെത്തിയില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അന്ത്യശാസനം തള്ളിക്കൊണ്ടാണ് ഷിൻഡെയുടെ നീക്കം.
യഥാർഥ ശിവസേന തങ്ങളുടേതാണെന്ന് അവകാശപ്പെട്ട ഷിന്‍ഡെ പുതിയ ചീഫ് വിപ്പിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ശിവസേന നിയമസഭാകക്ഷിയുടെ മുഖ്യപ്രതിനിധിയായി തനിക്കൊപ്പമുള്ള ഭരത് ഗോഗവാലെയെ നിയമിച്ചതായി ഷിന്‍ഡെ ട്വിറ്ററില്‍ കുറിച്ചു.