150-ഓളം പൊലീസുകാര്‍ പിന്തുടര്‍ന്നു, ഹൃദയാഘാതമുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലാക്കി, ബലമായി കുത്തിവച്ചു, ശസ്ത്രക്രിയ നടത്താനായിരുന്നു ശ്രമം! തന്നെ തട്ടിക്കൊണ്ടുപോയതാണെന്ന ആരോപണവുമായി ശിവസേന എംഎല്‍എ നിതിന്‍ ദേശ്മുഖ്‌

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ: തന്നെ തട്ടിക്കൊണ്ടുപോയതാണെന്ന ആരോപണവുമായി ശിവസേന എംഎല്‍എ നിതിന്‍ ദേശ്മുഖ് രംഗത്ത്. വിമത ക്യാമ്പില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് മടങ്ങിയെത്തിയതിന് ശേഷമായിരുന്നു ദേശ്മുഖിന്റെ പ്രതികരണം. ഏക്‌നാഥ് ഷിന്ദേക്കൊപ്പമാണ് സൂറത്തിലെത്തിയതെന്നും വിമത നിക്കത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നുമാണ് ദേശ്മുഖ് അവകാശപ്പെടുന്നത്.

Advertisment

രാത്രി 12 മണിയോടെയാണ് ഹോട്ടലിന് പുറത്തുകടക്കുന്നത്. വെളുപ്പിന് മൂന്നു മണിവരെ റോഡില്‍ നിന്നു. ഒരു വാഹനവും ലഭിച്ചില്ല. 150-ഓളം പൊലീസുകാര്‍ തന്നെ പിന്തുടര്‍ന്നതായും ദേശ്മുഖ് ആരോപിച്ചു.

അവര്‍ തനിക്ക് ഹൃദയാഘാതമുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലാക്കി. ബലമായി കുത്തിവച്ചു. ശസ്ത്രക്രിയ നടത്താനായിരുന്നു അവരുടെ ശ്രമം. ദൈവാനുഗ്രഹത്താല്‍ ഒന്നും സംഭവിച്ചില്ലെന്നും ദേശ്മുഖ് പറഞ്ഞു. സഹപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഷിന്ദേക്ക് ഒപ്പം പോയത്. വിമതനീക്കത്തിനുള്ള ഗൂഢാലോചന മനസിലായത് മുതല്‍ പ്രതിഷേധിച്ചതായും ദേശ്മുഖ് പറഞ്ഞു.

Advertisment