ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
മുംബൈ: ശിവസേനയുടെ നിലനിൽപ്പിന് മഹാ വികാസ് അഘാഡി സഖ്യം അവസാനിപ്പിക്കണമെന്ന് വിമതനേതാവ് ഏകനാഥ് ഷിന്‍ഡെ. ശിവസേനയുടെ അതിജീവനത്തിനു വേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
Advertisment
സഖ്യം കൊണ്ട് ഗുണമുണ്ടായത് കോൺഗ്രസിനും എൻസിപിക്കും മാത്രമാണ്. കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ മറ്റുപാര്‍ട്ടികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ നഷ്ടമുണ്ടായത് ശിവസേനയ്ക്കു മാത്രമാണെന്ന് ഷിന്‍ഡെ പറഞ്ഞു.
മറ്റു പാര്‍ട്ടികള്‍ ശക്തമായപ്പോള്‍ ശിവസേന ദുര്‍ബലമാവുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെയും ശിവ സൈനികരെയും സംരക്ഷിക്കാൻ ഈ അസാധാരണമായ സഖ്യം ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മഹാരാഷ്ട്രയുടെ താൽപര്യം കണക്കിലെടുത്ത് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അത്യാവശ്യമാണെന്നും ഷിന്‍ഡെ വ്യക്തമാക്കി.